ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആപ്പിള്‍ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയിലെ നിര്‍മ്മാണ രംഗത്ത് നിക്ഷേപം നടത്താന്‍ ആപ്പിള്‍ അധികൃതര്‍ തയ്യാറായേക്കുമെന്നാണ് സൂചന.
സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. യു.എസ് സന്ദര്‍ശനത്തിലാണ് കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി പദ്ധതിയിട്ടിരിക്കുന്നത്.
ഈ മാസം 27-നാണ് പ്രധാനമന്ത്രി യു.എസ് സന്ദര്‍ശിക്കുക.
യു.എസ് സന്ദര്‍ശത്തില്‍ പ്രധാനമന്ത്രി പാവ്ലോ ആള്‍ട്ടോയിലെ ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്.
Discussion about this post