ഡൽഹി: ജാർഖണ്ഡിൽ സൈനികർക്ക് നേരെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം. ആക്രമണത്തിൽ 2 ജവാന്മാർ വീരമൃത്യു വരിച്ചു. ഹോയഹതു ഗ്രാമത്തിലെ വനമേഖലയിൽ ഐ ഇ ഡി സ്ഫോടനത്തിലാണ് ജവാന്മാർ വീരമൃത്യു വരിച്ചത്. സ്ഫോടനത്തിൽ മൂന്ന് ജവാന്മാർക്ക് ഗുരുതരമായി പരിക്കേറ്റു.
രാവിലെ 8.45 ഓടെയായിരുന്നു സ്ഫോടനം. ജാർഖണ്ഡ് പൊലീസിലെ ജാഗ്വർ സേനാംഗങ്ങളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാൾ സി ആർ പി എഫ് ജവാനാണ്.
സംഭവം ജാർഖണ്ഡ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായും ഇവർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നും ജാർഖണ്ഡ് പൊലീസ് വ്യക്തമാക്കി.
Discussion about this post