ശ്രീനഗര്‍ : ജമ്മുവിലെ നിയന്ത്രണരേഖയില്‍ പാകിസ്ഥാന് സേന വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു. ബുധനാഴ്ച രാവിലെ ഏഴിന് കൃഷ്ണഗാട്ടിയിലെ നിയന്ത്രണരേഖയില്‍ നടത്തിയ വെടിവെപ്പില്‍ ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും പാകിസ്ഥാന് ഉപയോഗിച്ചു.
സെപ്റ്റംബറില്‍ ഇതുവരെ 17 തവണയാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുള്ളത്. പൂഞ്ച് ജില്ലയിലെ രണ്ട് മേഖലകളിലെ സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് പാക്സേന ചൊവ്വാഴ്ചയും ബുധനാഴ്ച രാവിലെയും വെടിവെപ്പ് നടത്തിയത്.
ചൊവ്വാഴ്ച രാത്രിയില്‍ ബാല്‍കോട്ട് മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഓട്ടോമാറ്റിക് തോക്കുകള്‍ ഉപയോഗിച്ച് വൈകിട്ട് 6.20നും 9 നുമായിരുന്നു വെടിവെപ്പ്.
പാക് വെടിവെപ്പില്‍ നിയന്ത്രണരേഖയിലെ ഇന്ത്യന്‍ മേഖലയില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍സേന അറിയിച്ചു.
രജൗറി ജില്ലയിലെ മഞ്ചകോട്ടര് മേഖലയിലെ സൈനിക പോസ്റ്റിന് നേരെ പാക് സേന ഞായറാഴ്ച നടത്തിയ ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ഓഫീസര്‍ സോഹന്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post