തിരുവനന്തപുരം: ബിജെപി ഏതു ചുമതല നൽകിയാലും ഏറ്റെടുക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയുടെ സമാപന വേദിയിലാണ് ശ്രീധരന്റെ പ്രഖ്യാപനം. മികച്ചനിലയിൽ ചുമതലകൾ നിർവഹിക്കാനുള്ള ദേഹബലവും ആത്മബലവുമുണ്ടെന്നും ശ്രീധരൻ പറഞ്ഞു.
വിജയ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം ശംഖുമുഖത്ത് ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കു പുറമേ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായൺ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Discussion about this post