മുഖ്യമന്ത്രി സ്വന്തം ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. വായില്‍ തോന്നിയത് വിളിച്ചുപറഞ്ഞാല്‍ ജനങ്ങളുടെ സംശയം തീരില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജയയാത്രയുടെ സമാപന വേദിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സ്വര്‍ണ്ണക്കടത്തിലെ പ്രതിയായ വനിതയ്ക്ക് ജോലി നല്കിയില്ലേ? രാഷ്ട്രീയ കൊലപാതകങ്ങളുടെയും അഴിമതിയുടെ നാടായി കേരളം അറിയപ്പെടുന്നു.
മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. താങ്കളും താങ്കളുടെ സര്‍ക്കാരും ചെയ്ത വികസനം എന്താണെന്ന് ജനങ്ങളുടെ മുന്നില്‍ തുറന്നു പറയാന്‍ തയ്യാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ബംഗാളില്‍ സിപിഎമ്മിനൊപ്പം കേരളത്തില്‍ പരസ്പരം പോരടിച്ച് ജനങ്ങളെ പറ്റിക്കുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രണ്ടു മുന്നണികള്‍ക്കും നാടിന്റെ വികസനത്തെ കുറിച്ചല്ല അവരുടെ വോട്ട് ബാങ്കിനെ കുറിച്ചാണ് ചിന്ത. സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗ്ഗീയ പാര്‍ട്ടികളുമായാണ് കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളില്‍ മുസ്ലീം വര്‍ഗ്ഗീയപാര്‍ട്ടിയായ ഐഎസ്എഫുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നു, മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുട്ടാക്കുന്നു. എന്താണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post