തിരുവനന്തപുരം: മെട്രോമാന് ഇ ശ്രീധരനെ ആദരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് വിജയയാത്രയുടെ സമാപന സമ്മേളന വേദിയില്‍വെച്ചാണ് ആദരിച്ചത്. അമിത്ഷായെ ആദരിക്കാന്‍ പൊന്നാടയുമായി ഇ.ശ്രീധരന് വേദിയിലെത്തി. എന്നാല്‍ ഇ.ശ്രീധരന്റെ കയ്യില്‍ നിന്ന് പൊന്നാട വാങ്ങി ഇ. ശ്രീധരനെ അമിത്ഷാ ആദരിക്കുകയായിരുന്നു. വലിയ കരഘോഷത്തോടെയാണ് ബിജെപി അണികള്‍ ഈ രംഗം ഏറ്റുവാങ്ങിയത്. പ്രസംഗത്തിലും ഇ.ശ്രീധരന്റെ പ്രവര്‍ത്തനങ്ങളെ അമിത്ഷാ അഭിനന്ദിച്ചു.
ബിജെപി നല്കുന്ന ഏതു ഉത്തരവാദിത്വവും സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഇ.ശ്രീധരന് പറഞ്ഞു. മികച്ച നിലയില്‍ ചുമതലകള്‍ നിര്‍വ്വഹിക്കാനുള്ള ആത്മബലവും ദേഹബലവും തനിക്കുണ്ടെന്നും ഇ.ശ്രീധരന് വ്യക്തമാക്കി.
Discussion about this post