വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീര്‍ ബിജെപിയുടെ താരപ്രചാരകനാകും. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ ലോക്സഭാ അംഗമായ ഗംഭീര്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണരംഗത്തുണ്ടാകുമെന്നാണ് സൂചനകള്‍. എട്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ മുഴുവന്‍ സമയ പ്രചരണത്തിന് ഗംഭീര്‍ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം പുറത്തുനിന്നുള്ളവരുടെ പാര്‍ട്ടിയാണ് ബിജെപിയെന്നും അവര്‍ക്ക് ബംഗാളില്‍ സ്ഥാനമില്ലെന്നും കഴിഞ്ഞ ദിവസം മമത ബാനര്‍ജി പറഞ്ഞിരുന്നു. എന്നാല്‍ ബംഗാള്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന തനിക്ക് സങ്കടവും നിരാശയും ഉണ്ടാക്കി എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. എപ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ വരുമ്പോള്‍ തനിക്ക് സ്വന്തം നാട് പോലെയാണ് തോന്നാറുള്ളതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഗംഭീര്‍ ബംഗാളില്‍ എത്തിയാല്‍ ഡല്‍ഹിക്ക് പുറത്ത് ബിജെപിക്കുവേണ്ടി ഗംഭീറിന്റെ ആദ്യത്തെ മുഴുനീള തെരഞ്ഞെടുപ്പ് പ്രചരണമായിരിക്കും അത്. കഴിഞ്ഞ വര്‍ഷം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഹോക്കി താരം സന്ദീപ് സിങ്ങിനായി ഗംഭീര്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നു. 2020 ഡിസംബറില്‍ കശ്മീരില്‍ നടന്ന ജില്ലാ വികസന കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചെങ്കിലും നടന്നില്ല.
Discussion about this post