തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടകളുടെ അതിക്രമം. വീട്ടമ്മയുടെ കഴുത്തില്‍ വാള് വെച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണം കവർന്നു. കുണ്ടൂര്‍ക്കുളം സ്വദേശി ഷൈലയുടെ ആറു പവന് സ്വര്‍ണ്ണം കവര്‍ന്നതിന് പുറമെ വീടും കാറും തകര്‍ത്തു.
നിരവധി കേസുകളില്‍ പ്രതിയായ കരിക്ക് രതീഷ് എന്നറിയപ്പെടുന്ന രതീഷ്, പോപ്പി അഖില്‍ എന്ന അഖില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. അഞ്ച് പേരാണ് ആക്രമണ സംഘത്തിലുണ്ടായിരുന്നതെന്ന് വീട്ടമ്മ പറഞ്ഞു.
കടയിലെത്തിയ ഗുണ്ടാ സംഘം കടയുടമയായ ഷൈലയുടെ കഴുത്തില്‍ വാള് വെച്ച് ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണം കവർന്നത്. കടയോട് ചേര്‍ന്നുളള ഇവരുടെ വീടിന് നേരെയും ആക്രമണമുണ്ടായി. വീടിന്റെ ഗേറ്റും ജനല്ചില്ലുകളുമുള്പ്പെടെ സംഘം തകര്‍ത്തു. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് നേരെയും ആക്രമണമുണ്ടായി.
Discussion about this post