മുംബൈ: രാജ്യത്ത് 4ജി വിപ്ലവത്തിന് തുടക്കം കുറിച്ച റിലയൻസ് ജിയോ ലാപ്ടോപ്പ് വിപ്ലവവുമായി വീണ്ടും. ജിയോയുടെ പുതിയ ലാപ്ടോപ്പുകൾ ഉടൻ വിപണിയിലെത്തുമെന്നാണ് സൂചന. ജിയോ ബുക്ക് എന്നാണ് ജിയോയുടെ പുതിയ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്ന പേര്.
വളരെ കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കൾക്ക് ലാപ്ടോപ്പ് ലഭ്യമാക്കി വിപണി കീഴടക്കുകയാണ് ജിയോയുടെ ലക്ഷ്യം. ജിയോ ഓ എസ് ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 4ജിബി LPDDR4X റാം കൂടാതെ 64ജിബി യുടെ eMMC 5.1 സ്റ്റോറേജ് എന്നിവയാണ് ഇവയുടെ സവിശേഷതകൾ. വിൻഡോസ് 10ലാണ് ഇവ പ്രതീക്ഷിക്കപ്പെടുന്നത്. സ്നാപ്ഡ്രാഗൺ 665 പ്രോസ്സസറുകളിലും ഇവ പുറത്തിറങ്ങും.
കൂടാതെ കുറഞ്ഞ ചെലവിൽ 5ജി ഫോണുകൾ ലഭ്യമാക്കാനുള്ള നടപടികളും ജിയോയുടെ അണിയറയിൽ പുരോഗമിക്കുന്നതായാണ് വിവരം. സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാനുള്ള ഒരുക്കങ്ങളുമായി ജിയോ മുന്നോട്ട് പോകുകയാണ് എന്നാണ് സൂചന.











