തിരുവനന്തപുരം : സര്‍ക്കാറുമായുള്ള ഉറപ്പു ലംഘിച്ച സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളെ തഴഞ്ഞ് കുറഞ്ഞ മാര്‍ക്കുള്ളവരെ തിരുകിക്കയറ്റുന്നത് അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ മാനേജ്മെന്റുകള്‍ സര്‍ക്കാറുമായുള്ള ഉറപ്പ് ലംഘിച്ചിരിക്കുകയാണ്. കര്‍ശന നടപടികളുമായി മുന്നോട്ടുപോകുവാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
തോട്ടം ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്താനും യോഗത്തില്‍ തീരുമാനമായി. പത്ത് ഏക്കര്‍ ഭൂമി വരെ മാത്രമെ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളു. ഒരു ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് ഒഴിവാക്കി.
കണ്‍സ്യൂമര്‍ ഫെഡിന് 100 കോടി രൂപ നല്‍കും. തെരുവു നായ്ക്കളുടെ ആക്രമണത്തിനിരയാവുന്നവര്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post