മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിതമായിരുന്നു എന്ന് ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷന്‍ അബ്ദുളളക്കുട്ടി. മലപ്പുറം ബി ജെ പിക്ക് ഒരുപാട് വെല്ലുവിളികളുളള പ്രദേശമാണ്. എങ്കിലും കേരള രാഷ്ട്രീയത്തിലെ സാഹചര്യം വലിയ തോതില്‍ മാറികൊണ്ടിരിക്കുകയാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
നല്ലൊരു പോരാട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷ. നരേന്ദ്രമോദിയുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അനുഭവിക്കാത്ത ഒരു പ്രദേശവും മലപ്പുറത്തുണ്ടാകുമെന്ന് തോന്നുന്നില്ല. പഴയതു പോലെ ആന്റി ബി ജെ പി വികാരമൊന്നും കേരളത്തില്‍ ഇല്ലെന്നും അത് കുറഞ്ഞുവരികയാണെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കി.
കേരളത്തില്‍ ഇപ്പോള്‍ ക്രൈസ്വരുടെ പിന്തുണ കിട്ടി. നാളെ മുസ്ലീമുകളും കൂടെ വരും. ഇന്നത്തെ റോഡ് ഷോയിലൂടെ പ്രചാരണത്തിന് തുടക്കമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post