എറണാകുളം: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ജാഫർ പിടിയിൽ. വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
2003 ഒക്ടോബര്‍ 25ന് ആളൂരിലെ പെട്രോൾ പമ്പിൽ ജീവനക്കാരെ വടിവാളും ബോംബും കാണിച്ച് ഭീഷണിപ്പെടുത്തി അര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയാണ്. 2003ല്‍ ചാലക്കുടി വി.ആര് പുരം സ്വദേശിയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2014ല്‍ ആലുവ കീഴ്മാട് സ്വദേശിയെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ആക്രമണത്തിന് നേതൃത്വം നല്‍കിയത് ജാഫറായിരുന്നു.
കേസുകളിൽ പ്രതിയായ ശേഷം കര്‍ണാടകത്തിലേക്ക് കടന്ന ഇയാള്‍ കര്‍ണാടകയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഹൈദരാബാദില്‍നിന്നും ലോറിയില്‍ പൊള്ളാച്ചിയിലെ ആനമലയിലേക്ക് വരുന്നതിനിടെയാണ് ജാഫര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post