കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തകർച്ച തുടരുന്നു. പാർട്ടിയിലെ പ്രമുഖരായ രണ്ട് നേതാക്കൾ ബിജെപിയിൽ ചേർന്നു. മന്ത്രി ബിച്ചു ഹൻസ്ദ, എംഎൽഎ ഗൗരി ശങ്കർ ദത്ത എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുവരും പാർട്ടിയിൽ ചേർന്നത്. തൃണമൂൽ കോൺഗ്രസിൽ നേരിടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് ഇരുവരും പാർട്ടി വിട്ടത്. തപൻ നിയോജക മണ്ഡലത്തിൽ നിന്നും തുടർച്ചയായി രണ്ട് തവണ എംഎൽഎയായ നേതാവാണ് ഗൗരി ശങ്കർ ദത്ത.
നേരത്തെ മുതിർന്ന നേതാവ് സൊണാലി ഗുഹയും ബിജെപിയിൽ ചേരുമെന്ന് വ്യക്തമാക്കിയിരുന്നു. പാർട്ടി നേതൃത്വത്തിന്റെ അവഗണനയാണ് തീരുമാനത്തിന് പിന്നിലെന്ന് സൊണാലി വ്യക്തമാക്കി. ബിജെപി ദേശീയ വക്താവ് മുകുൾ റോയിയുമായി സൊണാലി ചർച്ച നടത്തിയിരുന്നു.
Discussion about this post