ഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ട എംഎല്‍എമാരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 2016 മുതല്‍ 2020 വരെ 170 എംഎല്‍എമാരാണ് കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത്. വോട്ടെടുപ്പ് അവകാശ സംഘടനയായ അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആണ് കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞു പോയ എംഎല്‍എമാരുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
2016 മുതല്‍ 2020 വരെ ആകെ 405 എംഎല്‍എമാരാണ് വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ചത്. ഇതില്‍ 182 പേര് ബിജെപിയില്‍ ചേര്‍ന്നു. 38 പേര് കോണ്‍ഗ്രസിലും, ബാക്കിയുള്ളവര്‍ തെലങ്കാന രാഷ്ട്ര സമിതിയിലും ചേര്‍ന്നതായി സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്നും അഞ്ച് എംപിമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇതിന് പുറമേ കോണ്‍ഗ്രസില്‍ നിന്നും ഏഴ് രാജ്യസഭാ എംപിമാരും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
Discussion about this post