കൊല്‍ക്കൊത്ത: മുഖ്യമന്ത്രി മമത ബാനര്ജിയ്ക്കെതിരായി ആരോപിക്കപ്പെടുന്ന ആക്രമണത്തെപ്പറ്റി അന്വേഷിക്കണമെന്ന് ബിജെപി ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്.
‘സാഹചര്യം വെച്ച് നോക്കുമ്പോള്‍ വോട്ടുകള്‍ നേടാന്‍ നല്ലതുപോലെ തയ്യറാക്കിയ തിരക്കഥ പോലെ തോന്നുന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണം,’- അദ്ദേഹം പറഞ്ഞു.
‘ഇസെഡ് പ്ലസ് സുരക്ഷയ്ക്കുള്ള മമത ആക്രമിക്കപ്പെടുക എന്ന സംഭവത്തില്‍ ദുരൂഹതയുണ്ട്. അത് ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. സംസ്ഥാനം തന്നെ ഒരു സിബി ഐ അന്വേഷണത്തിന് ഉത്തരവിടണം,’ അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post