തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്നിറങ്ങും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ ആരംഭിക്കും. 19വരെ പത്രിക സമർപ്പിക്കാം.
സൂക്ഷ്മ പരിശോധന 20നാണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22 ആണ്. നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ.
പത്രിക സമർപ്പണത്തിന് പോകാൻ രണ്ട് വാഹനങ്ങൾ വരെയേ ഉപയോഗിക്കാനാവൂ. റാലിയായി എത്തുകയാണെങ്കില്‍ നിശ്ചിത അകലം വരെ മാത്രം അഞ്ച് വാഹനങ്ങള്‍ അനുവദിക്കും. പത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഇതിന്റെ പകര്‍പ്പ് വരാണാധികാരിക്ക് നല്‍കാം. കെട്ടിവയ്ക്കാനുള്ള തുകയും ഓണ്‍ലൈനായി നല്‍കാൻ അവസരമുണ്ട്.
Discussion about this post