ഡൽഹി: ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപക്വവും ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണവുമാണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ അഭിപ്രായപ്പെട്ടു.
മുൻ കോൺഗ്രസ് പ്രസിഡന്റായിരുന്ന ഒരു മുതിർന്ന നേതാവിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത വാക്കുകളാണ് ഇത്. ഇത്തരം ഭാഷ നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ തെറ്റാണ്. ഇത്തരം പ്രസ്താവനകളിലൂടെ രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിക്കുകയാണ്. ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയും ജനാധിപത്യത്തോടുള്ള ആക്രമണവുമാണ്. ഷാനവാസ് ഹുസൈൻ വ്യക്തമാക്കി.
ഇന്ത്യ ശക്തമായ ജനാധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യമാണെന്നും അത് ലോകം അംഗീകരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിക്ക് ഇത്തരമൊരു പ്രസ്താവന നടത്താൻ അവസരം ലഭിച്ചത് തന്നെ ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നതിന്റെ തെളിവാണെന്നും ഷാനവാസ് ഹുസൈൻ പറഞ്ഞു.








