കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ വച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം ഉണ്ടായതിന് സംഭവിച്ചത് അപകടമാണെന്ന് പ്രത്യേക നിരീക്ഷകരുടെ റിപ്പോര്‍ട്ട്. മമതയ്ക്ക് സംഭവിച്ചത് അപകടമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിലാണ് മമതയ്ക്ക് പരിക്കേറ്റതെന്ന വാദം റിപ്പോര്‍ട്ടില്‍ തള്ളികളഞ്ഞിട്ടുണ്ട്. പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായിക് എന്നിവരില്‍ നിന്നാണ് കമ്മിഷന് റിപ്പോര്‍ട്ട് തേടിയത്.
മമതയ്ക്ക് നേരെ ആക്രമണമുണ്ടായതിന് തെളിവില്ലെന്നും സംഭവം നടക്കുമ്പോള്‍ മമത പോലീസിന് നടുവിലായിരുന്നുവെന്നും പ്രത്യേക നിരീക്ഷകര്‍ വ്യക്തമാക്കി. വിഷയത്തില്‍ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ നേരത്തെ നല്കിയ റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹത്തില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി പ്രത്യേക നിരീക്ഷകരായ വിവേക് ദുബെ, അജയ് നായക് എന്നിവര്‍ ബംഗാളിലെ നന്ദിഗ്രാമിലെ അപകട സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
നേരത്തെ മമതയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇടതുകാലിനും തോളിനും കൈത്തണ്ടയ്ക്കും കഴുത്തിനും പരിക്കേറ്റ മമതചികിത്സയ്ക്ക് ശേഷം കഴിഞ്ഞദിവസം ആശുപത്രി വിട്ടിരുന്നു.
Discussion about this post