കൊച്ചി: ന്യുമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചലച്ചിത്ര താരവും ബിജെപി എംപിയുമായ സുരേഷ് ഗോപിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇന്ന് വൈകിട്ടോ നാളെ രാവിലേയോ അദ്ദേഹം ആശുപത്രി വിടും. കഴിഞ്ഞ ദിവസം നടത്തിയ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവാണ്.
പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് പൂർത്തിയാക്കിയാൽ ഉടന്‍ സുരേഷ് ഗോപിക്ക് പൊതുപ്രവർത്തനത്തിലേക്ക് തിരികെ വരാം. സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന വാർത്തകൾ സജീവമാണ്. തിരുവനന്തപുരം മണ്ഡലവും സാദ്ധ്യത പട്ടികയിൽ ഉണ്ട്. സുരേഷ് ഗോപിയുടെ ആരോഗ്യം കൂടി പരിഗണിച്ചാകും തീരുമാനം.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനില്‍ നിന്നായിരുന്നു സുരേഷ് ഗോപിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post