ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള മത്സരാര്‍ത്ഥികള്‍ക്ക് വിജയ ആശംസയുമായി ശോഭ സുരേന്ദ്രന്‍. കേരളത്തില്‍ സുരേന്ദ്രന് കിട്ടിയത് സുവര്‍ണാവസരമാണെന്ന് ശോഭ പറഞ്ഞു.
താന്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു നേരത്തെ തന്നെ ദേശീയ അധ്യക്ഷനെ അറിയിച്ചിരുന്നതായി ശോഭ പറഞ്ഞു. മത്സര രംഗത്ത് ഉണ്ടാകണമെന്ന് നേതൃത്വം ആവശ്യപ്പെടുകയായിരുന്നുവെന്നും ശോഭ പറഞ്ഞു. എന്നാല്‍ തന്റെ പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല എന്നും ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയുടെ വിജയത്തിനായി പ്രചാരണ രംഗത്ത് താന്‍ ഉണ്ടാകുമെന്നും ശോഭ വ്യക്തമാക്കി.
അതേസമയം കഴക്കൂട്ടം ഉള്‍പ്പെടെ മൂന്നു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post