തിരുവനന്തപുരം: പാർട്ടി നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത് അത് അനുസരിക്കുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് കടകംപള്ളിക്കെതിരെ മത്സരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ സൂചന നൽകി. പാർട്ടിയിൽ അഭിപ്രായവ്യതാസങ്ങളോ ചേരിതിരിവോ ഇല്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
കടകംപള്ളി സുരേന്ദ്രൻ കേരളത്തിലെ വിശ്വാസികളെ വഞ്ചിച്ച മന്ത്രിയാണ്. ആ കടകംപള്ളി വീണ്ടും മത്സരരംഗത്തേക്ക് വരുമ്പോൾ ബിജെപി നേതൃത്വം പറയുന്ന കാര്യത്തിന്റെ പ്രാധാന്യം തനിക്ക് വ്യക്തമായിട്ട് അറിയാമെന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ മറ്റ് എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണ തിരക്കിലാണെന്നും ബാക്കി കാര്യങ്ങൾ പിന്നീട് വ്യക്തമാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ശോഭാ സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പ് ശോഭയോട് താന്‍ സംസാരിച്ചിരുന്നു. ബി ജെ പിയിലോ മുന്നണിയിലോ ഒരു തര്‍ക്കവുമില്ലെന്നും സുരേന്ദ്രന് പറഞ്ഞിരുന്നു.
Discussion about this post