കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രിക തള്ളണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരി. നാമനിര്‍ദേശ പത്രികയില്‍ മമതാ ബാനര്‍ജി ആറ് കേസുകള്‍ മറച്ചുവച്ചെന്നാണ് സുവേന്ദു അധികാരി ആരോപിച്ചത്.
ആസാമില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍ ഉള്‍പ്പടെ ആറ് ക്രിമിനല്‍ കേസുകള്‍ മുഖ്യമന്ത്രി മറച്ചുവച്ചുവെന്ന് പറഞ്ഞ് സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് നാമനിര്‍ദേശ പത്രിക തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപിയുടെ ബംഗാള്‍ ഘടകവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക നാളെ പുറത്തിറങ്ങും.
Discussion about this post