ജയ്പുർ: ഫോൺ ചോർത്തൽ വിവാദത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി. അനധികൃതമായി ഫോൺ ചോർത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഭരണഘടനാ ലംഘനം നടത്തിയിരിക്കുന്നതായി ബിജെപി എം പി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് ആരോപിച്ചു.
രാജസ്ഥാൻ സർക്കാർ ജനങ്ങൾക്ക് മേൽ ചാരപ്പണി നടത്തുകയാണ്. ഇത് രാജ്യത്തെ ശക്തിപ്പെടുത്താനോ തീവ്രവാദികളെ പിടിക്കാനോ അല്ല. ഇത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ചെയ്തതാണ്. നിങ്ങൾക്ക് ഫോൺ ചോർത്തണമായിരുന്നു എങ്കിൽ അത് ഭരണഘടനാപരമായി ചെയ്യണമായിരുന്നുവെന്നും ബിജെപി എം പി പറഞ്ഞു.
രാജസ്ഥാൻ സർക്കാർ 69 എ ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ബിജെപി ആരോപിച്ചു. സംഭവം സിബിഐ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗിന്റെ ഫോൺ സംഭാഷണം പുറത്തു വന്നതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ബിജെപിയുടെ പ്രതികരണം. എന്നാൽ ഫോൺ ചോർത്തി എന്ന ആരോപണം രാജസ്ഥാൻ സർക്കാർ തള്ളി.
Discussion about this post