ഡൽഹി: പാർട്ടി വിട്ട മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ എൻസിപിയിൽ ചേർന്നു. ഡൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മാർച്ച് പത്തിനായിരുന്നു പി സി ചാക്കോ കോൺഗ്രസിൽ നിന്നും രാജി വെച്ചത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പിലെ ഏജന്റുമാരും ആശ്രിതരും മാത്രമാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സുധീരനും കെ. മുരളീധരനും കെ. സുധാകരനും അടക്കം പലരും കടുത്ത അതൃപ്തിയിലാണ്. കേരളത്തില്‍ കോണ്‍ഗ്രസുകാരനായിരിക്കുക എന്നത് അസാധ്യമായി. ഗ്രൂപ് വീതം വെപ്പ് മാത്രമാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസ് ദിവസംതോറും ദുര്‍ബലമാവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.












