തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് തൃശൂരില്‍ മത്സരിക്കാന്‍ എത്തുന്നതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ചൊവ്വാഴ്ച ന്യൂമോണിയ ഭേദമായതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രി വിട്ട താരം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് മണ്ഡലങ്ങള്‍ പാര്‍ട്ടി മുന്നോട്ട് വെച്ചിരുന്നു. പക്ഷെ പ്രധാനമന്ത്രിയ്ക്ക് ഞാന്‍ തൃശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം കോവിഡ് വാക്സിനെടുത്ത ശേഷമാണ് താരം തൃശൂരില്‍ പ്രചാരണത്തിനിറങ്ങുക.
Discussion about this post