ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഏപ്രില്‍ അവസാനം ഇന്ത്യയിലെത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസാണ് പുതിയ സന്ദര്‍ശന തീയതിയെക്കുറിച്ച് സൂചന നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുവന്നതിന് ശേഷം ബോറിസ് ജോണ്‍സന്റെ ആദ്യ വിദേശരാജ്യ സന്ദര്‍ശനമായിരിക്കും ഇന്ത്യയിലേത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്നതോടെ ബ്രിട്ടനുമായി വ്യാപാര വ്യവസായ പങ്കാളിത്തത്തിനുളള നിരവധി അവസരങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പില്‍ തുറക്കുക. ബോറിസ് ജോണ്‍സന്റെ വരവ് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post