നന്ദിഗ്രാം: ബിജെപി സ്ഥാനാര്‍ഥിയായ സുവേന്ദു അധികാരിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനു പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടപടി.
സുവേന്ദുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കണം. അദ്ദേഹം താമസസ്ഥലത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. നാമനിര്ദേശപത്രികയിലും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് സുവേന്ദുവിന്റെ പത്രിക നിയമവിരുദ്ധമാണെന്നും തൃണമൂല്‍ ആരോപിച്ചു.
മമത തന്റെ പേരിലുള്ള ആറു കേസുകള്‍ നാമനിര്‍ദേശ പത്രികയില്‍ മറച്ചുവെച്ചുവെന്ന് ആരോപിച്ചാണ് സുവേന്ദു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കേസ് വിവരങ്ങള്‍ മറച്ചുവെച്ച മമത ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് സുവേന്ദു അധികാരി ആവശ്യപ്പെട്ടിരുന്നു.
നന്ദിഗ്രാമില്നിന്നുമാണ് മമതയും സുവേന്ദുവും ജനവിധി തേടുന്നത്. സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ചാണ് മമത നന്ദിഗ്രാമില്‍ മത്സരത്തിനെത്തിയത്.
Discussion about this post