കണ്ണൂര്‍: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പമാണോ പാര്‍ട്ടിയും സര്‍ക്കാരുമെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടംകപള്ളി സുരേന്ദ്രനും നയം വ്യക്തമാക്കണം. ശബരിമല യു.ഡി.എഫിന്‍റെ പ്രധാന വിഷയമല്ലെന്നും വികസനമാണ് യു.ഡി.എഫ് മുദ്രാവാക്യമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സി.പി.എം നിലപാട് ശരിയായിരുന്നുവെന്നാണ് യെച്ചൂരി ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. കടകംപള്ളി സുരേന്ദ്രന് ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് അറിയില്ല. ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയമെന്നും യെച്ചൂരി വ്യക്തമാക്കി.
വിവാദ വിഷയങ്ങള്‍ ഒഴിവാക്കി വികസനത്തില്‍ ഊന്നി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങവെ യെച്ചൂരി തന്നെയാണ് ശബരിമലയെ കേന്ദ്ര ബിന്ദുവാക്കിയത്. ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂല നിലപാട് സ്വീകരിച്ച എല്‍.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.
Discussion about this post