പാലക്കാട്: വാളയാറില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് കോടിയുടെെ മെത്താഫിറ്റാമിന്‍ (എം.ഡി.എം.എ ) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശി സുഹൈല്‍ (25)നെ അറസ്റ്റു ചെയ്തു. ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസില്‍ കടത്തുകയായിരുന്ന 120 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാലക്കാട് എക്സൈസ് വകുപ്പ് നടത്തുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ഷാജി എസ്. രാജന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പാലക്കാട് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എ. രമേഷിന്റെ നേതൃത്വത്തിലുള്ള എ.ഇ.സി സ്ക്വാഡും പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി കോയമ്പത്തൂര്‍ പാലക്കാട് ഹൈവേയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
സുഹൈല്‍ ഇതിനു മുമ്പും ഇത്തരത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന്, കഞ്ചാവ്, മറ്റു ലഹരി വസ്തുക്കള്‍ എന്നിവ കടത്തിയതായി സംശയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു. എറണാകുളത്തിലെ, നിശാപാര്‍ട്ടികളിലും, ഡി.ജെ പാര്‍ട്ടികളിലും മറ്റും വിതരണം നടത്തുന്നതിനാണ് ഈ മയക്കുമരുന്നു കടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പിടികൂടുന്ന മൂന്നാമത്തെ എം.ഡി.എം.എ കേസാണിത്.
പാലക്കാട് എ.ഇ.സി സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍മാരായ എ.ജയപ്രകാശന്‍, ആര്.വേണുകുമാര്‍, എസ്.മന്‍സൂര്‍ അലി, സി.ഇ.ഒമാരായ ബി.ഷൈബു, കെ.ജ്ഞാനകുമാര്‍, കെ.അഭിലാഷ്, ടി.എസ്.അനില്‍ കുമാര്‍, എം.അഷറഫലി, എ.ബിജു, സി.ഭുവനേശ്വരി, എക്സൈസ് ഡ്രൈവര്‍മാരായ കെ.ജെ.ലൂക്കോസ്, കൃഷ്ണകുമാരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് ഷെരീഫ്, സി.ഇ.ഒമാരായ കൃഷ്ണമൂര്‍ത്തി, വിനീത്, ബിനു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പാലക്കാട് എ.ഇ.സി സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.എസ്. പ്രശോബിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും, പാലക്കാട് എക്സൈസ് റേഞ്ച് ഓഫീസ് ഇന്‍സ്പെക്ടര്‍ എച്ച്.വിനുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ് റേഞ്ച് ഓഫീസും മയക്കുമരുന്ന് വേട്ടയില്‍ പങ്കാളികളായി.
Discussion about this post