കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളില്‍. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ബംഗാളിലെ ഖരഖ്പൂരിലെത്തിയത്. ഗംഭീര സ്വീകരണം നല്‍കിയാണ് ബംഗാള്‍ ജനത പ്രധാനമന്ത്രിയെ വരവേറ്റത്.
ആയിരക്കണക്കിന് ജനങ്ങളാണ് അദ്ദേഹത്തെ സ്വീകരിക്കാനായി ബംഗാളില്‍ ഒത്തുചേര്‍ന്നത്. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും കരഘോഷങ്ങളോടെയും പ്രധാനമന്ത്രിയെ ജനങ്ങള്‍ ബംഗാളിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തു.
ഖരഖ്പൂരിലെ പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ബിജെപിയുടെ വികസന പദ്ധതികളെ കുറിച്ച് അദ്ദേഹം പൊതുസമ്മേളനത്തില്‍ വിശദീകരിക്കും.
അസമിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ദീപാലങ്കാരങ്ങളോടെയാണ് അസം ജനത നരേന്ദ്ര മോദിയ്ക്ക് സ്വീകരണമൊരുക്കിയിരിക്കുന്നത്.
Discussion about this post