തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. രാവിലെ 10.30ന് തൃപ്പൂണിത്തുറയില്‍ നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം 11.30 ഓടെ കാഞ്ഞിരപ്പള്ളിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് കഞ്ചിക്കോട് നടക്കുന്ന റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കായി അമിത് ഷാ കോയമ്പത്തൂരേക്ക് മടങ്ങും.
അമിത് ഷായ്ക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നിരവധി ദേശീയ നേതാക്കളും എൻഡിഎ പ്രചാരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കേരളത്തിലെത്തും. എൽഡിഎഫ് പ്രചാരണത്തിനായി സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്ന് കേരളത്തിലെത്തുന്നുണ്ട്.
Discussion about this post