കോട്ടയം: ട്രെയിനിൽ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ഉത്തർപ്രദേശിലെ ഝാൻസിയിൽ വച്ച് ആക്രമിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊൻകുന്നത്ത് തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. നടപടി ഉറപ്പാണ്. അമിത് ഷാ പറഞ്ഞു. നടപടി വേണമെന്ന് കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനം വേദിയിൽ വച്ചു നിവേദനം നൽകിയിരുന്നു.
സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.
Discussion about this post