കാഞ്ഞിരപ്പള്ളി : നിരവധി ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം കൊലക്കത്തിയ്ക്ക് ഇരയാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തെ ഇടതു സര്‍ക്കാര്‍ രക്തപങ്കിലമാക്കിയെന്നും, ഇടത് ഭരണം കേരളത്തെ പിന്നോട്ട് വലിച്ചെന്നും കാഞ്ഞിരപ്പള്ളിയില്‍ നടന്ന ബിജെപിയുടെ പൊതുപരിപാടിയില്‍ അമിത് ഷാ പറഞ്ഞു.
കേന്ദ്രം കേരളത്തില്‍ നിരവധി വികസന പദ്ധതികള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും കേരളത്തിൽ വികസന മുരടിപ്പാണ് നടക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ ഗുണം കേരളത്തിന് ലഭിക്കുന്നുണ്ടെന്നും മോദി സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ നന്നായി സഹായിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Discussion about this post