കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. കാലുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുഖ്യമന്ത്രി ബെര്‍മുഡ ധരിക്കണം എന്നാണ് അദ്ദേഹം പരിഹസിച്ചത്. പുരുലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ദിലീപ് ഘോഷിന്റെ പരാമര്‍ശം.
“പ്ലാസ്റ്റര്‍ മാറ്റി ബാന്‍ഡേജ് ഇട്ടിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ എല്ലാവരേയും കാലുകളാണ് കാണിക്കുന്നത്. അവര്‍ സാരി ധരിക്കുന്നുണ്ടെങ്കിലും ഒരു കാല് കാണിച്ചാണ് ഉടുക്കുന്നത്. ആരും ഇതുപോലൊരു സാരി ഉടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കാല് പ്രദര്ശിപ്പിക്കാനാണെങ്കില് എന്തിന് സാരി ഉടുക്കണം, ഒരു ജോഡി ബര്‍മുഡ ധരിച്ചാല്‍ പോരെ. എന്നാല്‍ എല്ലാവര്ക്കും നന്നായി കാണാമല്ലോ’- ദിലീപ് ഘോഷ് പറഞ്ഞു.
Discussion about this post