നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. നിയമനിര്‍മാണ സഭകളും ഭരണകര്‍ത്താക്കളും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനും അവ്യക്തതകള്‍ ഒഴിവാക്കുന്നതിനുമാണ് ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ജി . കിഷന് റെഡ്ഡി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ അധികാരം പിടിച്ചുപറിക്കുകയെന്ന ലക്ഷ്യം ബില്ലിന് പിന്നില്‍ ഇല്ല. ഡല്‍ഹിയുടെ ഭരണാധികാരിയായ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഇത് കൂടുതല്‍ അധികാരവും നല്‍കുന്നില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post