തിരുവനന്തപുരം: യുവതീ പ്രവേശനം ശബരിമലയിലെ ഏറ്റവും വൃത്തികെട്ട പരിപാടിയെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാർ. തിരുവനന്തപുരം മണ്ഡലത്തില്‍ ത്രികോണ മത്സരമെന്ന് പറയുമ്പോൾ ഉള്ളിൽ സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു.
പാരച്യൂട്ടില്‍ ഇറങ്ങിയ ആളല്ല താന്‍. കപ്പലണ്ടി വാങ്ങിക്കുന്ന കാശ് മതി തീരദേശത്തെ രക്ഷിക്കാന്‍. തീരദേശം മറിഞ്ഞാല്‍ ഇടത്-വലത് മുന്നണികള്‍ തകരുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ട്രോളുകളാണ് തന്നെ വളര്‍ത്തിയത്. ട്രോള്‍ ചെയ്യുന്നവര്‍ക്ക് നന്മ വരുത്തണമേയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ ശേഷം വിജയിക്കുമോയെന്ന് പേടിച്ച് തനിക്കെതിരായ ട്രോളുകള്‍ കുറവാണെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടേത് അസാധാരണ ജന്മമാണ്. സിനിമാ മേഖലയില്‍ ബി ജെ പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് മാരക തെറ്റായി കാണുന്ന പലരുമുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മമ്മൂട്ടിക്ക് രാഷ്ട്രീയം പറയാമെങ്കിൽ തനിക്കും ആകാമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. താനും സുരേഷ് ഗോപിയും ബിജെപിയില്‍ എത്തിയതിനെ ട്രോളുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post