ശ്രീനഗർ: ജമ്മു കശ്മീരിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.
ശ്രീനഗറിലെ ലവായ്പൊരയിലായിരുന്നു സംഭവം. ജമ്മു കശ്മീരിലെ പരിമ്പൊര പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ വെച്ച് സി ആർ പി എഫ് വാഹനവ്യൂഹത്തിന് നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭീകരരെ പിടികൂടാൻ പൊലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. സംഭവത്തിൽ ജമ്മു കശ്മീർ പൊലീസ് അന്വേഷണം ആരംഭിച്ചു.










