കാസർകോട്: ഇന്നലെ രാത്രി 9.30-ന് മഞ്ചേശ്വരത്ത് മിയാപദവിൽ വച്ച് പൊലീസ് വാഹനത്തിനു നേരെ വെടിവെയ്പ്പ് നടന്നു. വാഹനത്തിന് നേരെ വെടിവച്ചവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
രാത്രിയിൽ ചിലർ നാട്ടുകാർക്കു നേരെ തോക്കുചൂണ്ടിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്ത് എത്തിയതിനിടെയാണ് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്പുണ്ടായത് എന്നാണ് സൂചന. വെടിവെയ്പ്പിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടില്ല.
Discussion about this post