ഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം കൂടിവരുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ കര്‍ശനമായി നടപ്പാക്കാനും, പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനുമുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹോം സെക്രട്ടറി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
ചീഫ് സെക്രട്ടറിമാർക്ക് ഹോം സെക്രട്ടറി അജയ് ബല്ലയാണ് കത്ത് അയച്ചത്. രാജ്യത്ത് ഹോളി, ഈസ്റ്റർ, ഈദ് തുടങ്ങിയ ആഘോഷങ്ങളുടെ പുറമെ കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടപടികളും പുരോഗമിക്കുകയാണ്. പരിശോധന നടത്തി സമ്പർക്ക പട്ടിക തയാറാക്കുന്ന രീതി കർശനമായി പാലിക്കണമെന്നും ആഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ അനുവദിക്കരുതെന്നും കത്തിൽ പറയുന്നു. ഇതു സംബന്ധിച്ച നിർദേശം ജില്ലാ ഭരണകൂടങ്ങൾക്ക് നൽകണമെന്നും ഹോം സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.
Discussion about this post