തിരുവനന്തപുരം : വോട്ടര്‍പട്ടികയില്‍ വ്യാപകക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ പോസ്റ്റല്‍ വോട്ട് അനുവദിച്ചവരുടെ പട്ടികയില്‍ മരിച്ചവരുടെയും അപേഷിക്കാത്തവരുടെയും പേരുകള്‍ കണ്ടെത്തിയതായി യുഡിഎഫ് ആരോപിക്കുന്നു. 80 വയസ്സിന് മുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് സ്ഥിരീകരിച്ചവര്‍, ക്വാറന്റീനിലുള്ളവര്‍ എന്നിവർക്കാണ് ഇത്തവണ പോസ്റ്റല്‍ വോട്ടിന് സൗകര്യമൊരുക്കിയിട്ടുണ്ട്.
പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചവരുടെ പട്ടിക പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് ചെയ്യാനുള്ള അനുമതി നൽകി പുറത്ത് വിട്ട പട്ടികയിലാണ് വ്യാപക ക്രമക്കേട് കണ്ടെത്തിയത്. എട്ട് വര്‍ഷം മുൻപ് മരിച്ച വയോധികയും രണ്ട് വര്‍ഷം മുമ്ബ് മരിച്ച വയോധികനും പോസ്റ്റല്‍ വോട്ടിനുള്ളവരുടെ പട്ടികയിലുണ്ടെന്നും, പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്തവരുടെയും പേരുകളും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടന്നും യു ഡി എഫ് ആരോപിക്കുന്നു.
പോസ്റ്റല്‍ വോട്ടിലെ വ്യാപക ക്രമക്കേട് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ശിവകുമാറിന്റെ ഇലക്ഷന്‍ ഏജന്റ് പി കെ വേണുഗോപാല്‍ വരണാധികാരിക്ക് പരാതി നൽകിയിട്ടുണ്ട്.












