തിരുവനന്തപുരം: പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. 2004 ഓടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം താന്‍ അവസാനിപ്പിച്ചതാണ്. 2022 ല്‍ രാജ്യസഭ കാലാവധി കഴിയും. അതോടെ പാര്‍ലമെന്റ് രാഷ്ട്രീയം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എം എന്നാല്‍ പിണറായി മാത്രമായി മാറി. ജനാധിപത്യത്തിൽ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ലെന്നും എ.കെ. ആന്റണി പറഞ്ഞു. സാധാരണ കോണ്‍ഗ്രസിലാണ് തിരഞ്ഞെടുപ്പ് കാലത്ത് പ്രശ്‌നങ്ങളുണ്ടാവുക. ഇത്തവണ സി.പി.എമ്മിലും കലാപമുണ്ടായെന്നും ആന്റണി പറഞ്ഞു. പിണറായിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ കുറിച്ച് ഒരു വീണ്ടുവിചാരമുണ്ടാകാന്‍ അഞ്ച് വര്‍ഷം പ്രതിപക്ഷത്ത് ഇരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും എ കെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് മുന്‍പ് സമ്പന്നമായ പാര്‍ട്ടിയായിരുന്നു. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അത് പ്രകടമാണെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു.
Discussion about this post