മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറുവേദനയെ തുടർന്ന് ഞായറാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പരിശോധനകൾക്ക് വിധേയനാക്കിയ ശരദ് പവാറിന് പിത്താശയ സംബന്ധമായ രോഗമുള്ളതായി കണ്ടെത്തിയതായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃത്രർ പുറത്തു വിട്ടിട്ടില്ല.
രക്തസംബന്ധമായ അസുഖത്തിന് ശരദ് പവാർ നേരത്തെ ചികിത്സയിലായിരുന്നു. പുതിയ രോഗം കണ്ടെത്തിയതിനെ തുടർന്ന് ഇതിനുള്ള ചികിത്സ താത്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. മാർച്ച് 31ന് അദ്ദേഹത്തെ എൻഡോസ്കോപ്പിക്കും ശസ്ത്രക്രിയക്കും വിധേയനാക്കും. അദ്ദേഹം പങ്കെടുക്കാനിരുന്ന എല്ല പൊതുപരിപാടികളും യോഗങ്ങളും റദ്ദാക്കിയിട്ടുണ്ട്.
Discussion about this post