കണ്ണൂര്‍: കേരളത്തില്‍ വോട്ടിന് മുഖ്യമന്ത്രി തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിലെ മുഖ്യമന്ത്രി കിം ജോങ് യുന്നിനെ പോലെ ഏകാധിപതിയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ തൊഴിലിലായ്മ രൂക്ഷമാണ്. സംസ്ഥാനത്ത് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നത് തീവ്രവാദ സംഘടനയായ ഐ എസാണ്. ഇ ശ്രീധരന്റെ നേതൃതത്തില്‍ മോദിയുടെ ദര്‍ശനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫും രണ്ടു തരം പാമ്പുകളാണെന്നും ജനങ്ങള്‍ക്ക് ആവശ്യം വികസനമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post