ഇസ്ലാമാബാദ്: കൊവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്ക് ആശംസകളുമായി മുൻ പാകിസ്ഥാൻ താരം വാസിം അക്രം. സച്ചിന് വേഗം സുഖമാകട്ടെയെന്ന് മുൻ പാക് ക്യാപ്റ്റൻ ആശംസിച്ചു.
Even when you were 16, you battled world’s best bowlers with guts and aplomb… so I am sure you will hit Covid-19 for a SIX! Recover soon master! Would be great if you celebrate India’s World Cup 2011 anniversary with doctors and hospital staff… do send me a pic! https://t.co/ICO3vto9Pb
— Wasim Akram (@wasimakramlive) April 2, 2021
‘പതിനാറാമത്തെ വയസ്സു മുതൽ ലോകത്തിലെ മികച്ച ബൗളർമാരെ ആത്മവിശ്വാസത്തോടെ ധീരമായ നേരിട്ട ആളാണ് താങ്കൾ. അങ്ങനെയുള്ള താങ്കൾ കൊവിഡ് 91നെയും തകർപ്പൻ സിക്സറിന് പായിക്കുമെന്ന് എനിക്കുറപ്പുണ്ട്. വേഗം സുഖം പ്രാപിക്കൂ മാസറ്റർ. ഡോക്ടർമാരോടും ആശുപത്രി ജീവനക്കാരോടുമൊപ്പം താങ്കൾ ഇന്ത്യയുടെ 2011 ലോകകപ്പ് വിജയവാർഷികം ആഘോഷിക്കുന്നത് നന്നായിരിക്കും. എനിക്ക് ഒരു ചിത്രമയയ്ക്കൂ.‘ ഇതായിരുന്നു അക്രമിന്റെ സന്ദേശം.
തൊണ്ണൂറുകളിൽ ലോകക്രിക്കറ്റിന്റെ മുഖമുദ്രകളായിരുന്ന താരങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും വാസിം അക്രവും. ഇരുവരും തമ്മിലുള്ള കളിക്കളത്തിലെ പോരാട്ടവും കളത്തിന് പുറത്തെ സൗഹൃദവും പ്രശസ്തമാണ്.
Discussion about this post