ഡൽഹി: കോൺഗ്രസ് ഉൾപ്പെടെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബിജെപിയോട് തോൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഎസ്പി, എസ്പി, എൻസിപി എന്നിവരും രാജ്യത്ത് തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
രാജ്യത്തെ സ്ഥാപനങ്ങൾ മുഴുവൻ ബിജെപി പിടിച്ചെടുക്കുകയാണെന്നും ഇന്ത്യ ഇന്ന് കാണുന്നത് സാമ്പത്തിക മേഖലയിലും മാധ്യമ രംഗത്തും ഉൾപ്പെടെ കാവി പാർട്ടിയുടെ മേധാവിത്വമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുൻ അമേരിക്കൻ അണ്ടർ സെക്രട്ടറി നിക്കോളാസ് ബേൺസുമായി നടത്തിയ വിർച്വൽ അഭിമുഖത്തിലായിരുന്നു രാഹുൽ ഗാന്ധി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ സ്ഥാപന സംവിധാനങ്ങളും നീതിപീഠവും മാധ്യമങ്ങളും പിന്തുണയ്ക്കണം. രാഷ്ട്രീയ സംവിധാനങ്ങളെ നിയന്ത്രിക്കാൻ പണം വേണം. ദൗർഭാഗ്യവശാൽ കോൺഗ്രസിന് ഇന്ന് ഇവയൊന്നുമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Discussion about this post