ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഡൽഹി എയിംസില്‍ കഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും പ്രത്യേക മുറിയിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ ആരോഗ്യ നില തൃപ്തികരമെന്നു രാഷ്ട്രപതി ഭവന് അറിയിച്ചു.
മാര്‍ച്ച് 26 ന് നെഞ്ചുവേദനയെ തുടര്‍ന്ന് ഡൽഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയശേഷം, തുടര്‍ ചികിത്സയ്ക്കായി മാര്‍ച്ച് 27 എയിംസിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 30നാണ് അദ്ദേഹത്തെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
രാഷ്ട്രപതിയുടെ വിജയകരമായ ബൈപാസ് ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാരുടെ ടീമിനെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു. കരസേന ആശുപത്രിയില്‍ വച്ച് കോവിഡ് വാക്സിന് ആദ്യ ഡോസും രാഷ്ട്രപതി സ്വീകരിച്ചിരുന്നു.
Discussion about this post