തിരുവനന്തപുരം: ജേക്കബ് തോമസിന്റെ പല നിലപാടുകളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്നും മന്ത്രിസഭയുടെ കൂട്ടായ തീരുമാനപ്രകാരമാണ് ജേക്കബ് തോമസിന്റെ സ്ഥലംമാറ്റം നടപടിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിരവധി പരാതികള്‍ ജേക്കബ് തോമസിനെതിരെ ലഭിച്ചിരുന്നു. അതുകൊണ്ടാണ് മന്ത്രിസഭ അദ്ദേഹത്തെ മാറ്റാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തില്‍ നഗര വികസനമന്ത്രി മഞ്ഞളാംകുഴി അലിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും പ്രത്യേകമായി ഒരു പങ്കും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണ ഉത്തരവാദിത്തം തനിക്കാണ്. ജേക്കബ് തോമസിനെ ന്യായീകരിക്കുന്ന വി. എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന സമയത്ത് 3 നിലകളില്‍ കൂടുതലുള്ള ഫഌറ്റുകള്‍ക്ക് അനുവാദം നല്‍കിയതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു.
ജനങ്ങളോട് ഉത്തരവാദിത്വമുള്ള സര്‍ക്കാരിനെ ജനങ്ങള്‍ക്കുമുന്നില്‍ പരിഹാസ്യമാക്കിയ നടപടികളാണ് ജേക്കബ് തോമസില്‍ നിന്നുണ്ടായത്. അഗ്നിശമന സേനയില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നതൊന്നും കിട്ടാത്ത സാഹചര്യം ഉണ്ടാക്കി.സര്‍ക്കാര്‍ പ്രതിക്കൂട്ടിലായ സാഹചര്യങ്ങളും ഉണ്ടായി .
ജേക്കബ് തോമസ് പെര്‍മിറ്റ് നിഷേധിച്ച ബഹുനില കമ്പനികളുടെ പരാതി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Discussion about this post