ഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുനരുദ്ധാരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിക്കുമെന്നു കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മ്മ.തീര്‍ഥാടക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി തുക അനുവദിക്കുന്നത്.
ക്ഷേത്ര നടകളുടെയും മഠത്തിന്റെയും പുനരുദ്ധാരണ പ്രവര്‍ത്തികള്‍, പത്മതീര്‍ത്ഥക്കുളം നവീകരണം, എന്നിവ പ്രധാനമായും ഇതിലുള്‍പ്പെടും. 283 കോടി രൂപയുടെ പദ്ധതിയാണു സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നത്.അതില്‍ 100 കോടി രൂപ ആദ്യം അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചെന്നു സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു.
108 കോടി രൂപയുടെ തീരദേശ ടൂറിസം പദ്ധതി, ഇക്കോ ടൂറിസം സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്തി വാഗമണ്‍ തേക്കടി പദ്ധതിക്കായി 52 കോടി പത്തനംതിട്ട ഗവി സര്ക്ക്യൂട്ടിനായി 24.98 കോടി രൂപയുടെയും പദ്ധതികള്‍ സമര്‍പ്പിച്ചു. റൂറല്‍ ടൂറിസം സര്‍ക്ക്യൂട്ടില്‍ ഉള്‍പ്പെടുത്തുന്നതിനായി ഭാരതപ്പുഴയെയും പരിസരത്തുള്ള വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളെയും ഉള്‍പ്പെടുത്തി 100 കോടി രൂപയുടെ നിള റൂറല്‍ ടൂറിസം പദ്ധതിക്കുള്ള അനുമതിയും കേന്ദ്രസര്‍ക്കാരിനു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടെന്നു മന്ത്രി അനില്‍കുമാര്‍ പറഞ്ഞു.
Discussion about this post