കൊച്ചി: കൊച്ചിയില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. കൊച്ചിയിലെ ലുലുമാളില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ലുലുവിലെ ജീവനക്കാരന്‍ ആണ് ഇത് ആദ്യം കണ്ടത്. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്.
ട്രോളി വൃത്തിയാക്കവെ ആണ് ഇത് കണ്ടെത്തിയത്. ലുലു അധികൃതര്‍ ഉടന്‍ തന്നെ സംഭവം പോലീസിനെ അറിയിക്കുകയും പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തോക്കും വെടിയുണ്ടകളും സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
Discussion about this post