മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. താൻ രോഗബാധിതനാണെന്ന് അദ്ദേഹം തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ച് സ്വയം ക്വാറന്റീനിൽ പോയതായി താരം അറിയിച്ചു.
https://twitter.com/akshaykumar/status/1378554562638798852?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1378554562638798852%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.news18.com%2Fnews%2Fcoronavirus-latest-news%2Fbollywood-actor-akshay-kumar-tests-positive-for-covid-19-as-367277.html
ഇന്ന് രാവിലെയാണ് അക്ഷയ് കുമാറിന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ‘ഞാന്‍ കോവിഡ് പോസിറ്റീവ് ആയെന്ന വിവരം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. പ്രോട്ടോക്കോളുകള്‍ പാലിച്ച് ഉടൻ ന്നെ സ്വയം ഐസലേറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ മതിയായ വൈദ്യ പരിചരണത്തോടെ ഹോം ക്വറന്‍റീനില്‍ കഴിയുകയാണ്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പർക്കം പുലര്‍ത്തിയവര്‍ എത്രയും വേഗം പരിശോധന നടത്തണമെന്നും കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അക്ഷയ് കുമാർ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
കേന്ദ്ര സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന അക്ഷയ് കുമാർ നിലവിൽ ‘രാം സേതു‘ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.
Discussion about this post